Tag: died of shock

General

കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. അതേസമയം, സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ രംഗത്തെത്തി. കെഎസ്ഇബിയുടെ അനാസ്ഥയാണ് 19കാരന്‍റെ മരണത്തിന് കാരണമെന്ന് കടയുടമ പി.മുഹമ്മദ് പറഞ്ഞു. കടയിലെ തൂണിൽ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ […]

Local News

ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു

കൊല്ലത്ത് ശാസ്താംകോട്ടയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപിനാണ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറില്‍ സേഫ്റ്റി ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രദീപ് 15 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുന്നുണ്ട്. ഷോക്കേല്‍ക്കാനുള്ള കാരണം അറിയാന്‍ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് പറഞ്ഞു.

Empath  @2024. All Rights Reserved.