മരുന്നിനെച്ചൊല്ലി കോർപറേഷൻ കൗൺസിലിൽ ബഹളം
കോഴിക്കോട്: ആനക്കുളം സാംസ്കാരിക നിലയത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കെട്ടിക്കിടക്കുന്നുവെന്ന മാധ്യമ വാർത്തയെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. ആന്റിബയോട്ടിക്സുകളും പി.പി.ഇ കിറ്റുകളും ഉൾപ്പെടെ നിരവധി മരുന്നുകളാണ് കെട്ടിക്കിടന്നത്. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രദ്ധക്ഷണിക്കലിനിടെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു. സ്വാഭാവികമായ കാര്യത്തെ പർവതീകരിച്ച് കാണിക്കുകയാണ് പ്രതിപക്ഷമെന്നായിരുന്നു ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിന്റെ വാദം. മാധ്യമങ്ങളിൽ എങ്ങനെ വാർത്ത വന്നുവെന്നും പരിശോധിക്കണം. സംഭവത്തെ ഡെപ്യൂട്ടി മേയർ ലാഘവത്തോടെ കാണുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചത് ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി. […]


