പൊലിസുകാർക്കെതിരെ പരാതിയുണ്ടെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നൽകാം
പൊലിസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാകാറുണ്ടോ? അതിനെതിരെ പരാതി എവിടെ നൽകുമെന്ന് അറിയാതെ സംഭവം വിട്ടുകളയാറാണോ പതിവ്. എന്നാൽ ഇനി അങ്ങനെ എവിടെ പരാതി നൽകുമെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. പൊലിസിന്റെ പെരുമാറ്റത്തിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഓൺലൈനായി പരാതി നൽകാം. ക്യുആർ കോഡ് സ്‌കാൻചെയ്താണ് ഇനി ഓൺലൈനായി പരാതി നൽകാൻ കഴിയുക. പദ്ധതി ഇന്ന് മലപ്പുറം ജില്ലയിൽ നിലവിൽ വരും. വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. മലപ്പുറം ജില്ലയിയിലും തൃശ്ശൂർ സിറ്റിയിലുമാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക. […]


