ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദു ചെയ്യണം:അഡ്വ.വി.കെ.സജീവന്‍
കോഴിക്കോട്:സര്‍ക്കാരിന്‍റെ ഒത്താശയോടെയുളള അട്ടിമറിയും, ബിഗ് ഡീലുമാണ് ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നും ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുദിവസം ബിജെപിയുടെ പുതിയറ മണ്ഡലം പ്രസിഡണ്ട് ടി.പി. ദിജിലിനേയും , നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാറിനേയും മര്‍ദ്ദിച്ചതിനെതിരെ നടന്ന പ്രതിഷേധ പരിപാടി ബാങ്കിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ നടന്ന അക്രമം ഒരിക്കലും നീതീകരിക്കാൻ പറ്റാത്തതാണ്. സ്ത്രീകളുള്‍പ്പെടെ യഥാര്‍ത്ഥ വോട്ടര്‍മാരെ അടിച്ചോടിച്ച് സിപിഎം ക്വട്ടേഷന്‍ […]


