ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചേലിയയിൽ താമസിക്കുന്ന 9 കുടുംബങ്ങളാണ് തകർന്ന റോഡ് കാരണം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ കളക്ടർ ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. സെപ്റ്റംബർ […]


