ബേപ്പൂരിൽ താരം ‘ഗോൾഫിഷ്’
ബേപ്പൂർ: കോര ഇനത്തിൽപെട്ട ഗോൾഫിഷാണ് ബേപ്പൂർ ഹാർബറിൽ കഴിഞ്ഞ ദിവസത്തെ താരം. പൂർണ വളർച്ച എത്താത്ത ഗോൾ ഫിഷാണ് ബേപ്പൂരിൽ അതിഥിയായി എത്തിയത്. വിദേശ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗോൾഫിഷിനെ സീ ഗോൾഡ് എന്നും വിളിക്കും. ഈ മത്സ്യത്തിൻ്റെ കുടലിൽ രൂപപ്പെടുന്ന രാസ മിശ്രിതത്തിനാണ് വിപണിയിൽ ലക്ഷങ്ങൾ വില. സൗന്ദര്യവർദ്ധക വസ്തുക്കളും ലൈംഗിക ഉത്തേജക ഉത്പന്നങ്ങളും നിർമ്മിക്കുന്നതിനാണ് ഈ മത്സ്യത്തിന്റെ കുടലും മറ്റും ഉപയോഗിക്കുന്നത്. രണ്ടു മാസം മുമ്പ് കൊല്ലം ഹാർബറിൽ പൂർണ വളർച്ച എത്തിയ ഒരു […]


