കൊയിലാണ്ടിയിലെ എടിഎം കവര്‍ച്ച; പരാതിക്കാരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയില്‍. പരാതിക്കാരനായ സുഹൈലും രണ്ടു സുഹൃത്തുക്കളായ താഹ, യാസിര്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. യാസറിന്റെ പക്കല്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലിന്റെ അറിവോടെ നടത്തിയ നാടകമാണ് കവര്‍ച്ചയെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. കണ്ണില്‍ മുളകു പൊടി വിതറി ബന്ദിയാക്കിയാണ് പണം കവര്‍ന്നതെന്ന സംഭവം വ്യാജമാണെന്ന് പൊലിസ്. ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയരംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ […]


