അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം പിടിയിൽ
മാന്നാർ: 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തിയതിന് 2002 ലാണ് മനോജ് മോഹനനെ പൊലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് […]


