ബോഡി പെര്‍ഫ്യൂമില്‍ നിന്നുള്ള വിഷപ്പുകയേറ്റ് 12കാരന് ഹൃദയാഘാതം
കുളിച്ചൊരുങ്ങിക്കഴിഞ്ഞാല്‍ സ്‌പ്രേ അടിക്കുന്ന ശീലമുള്ളവരാണ് പലരും. പ്രത്യേകിച്ചു പുറത്തു പോകുമ്പോള്‍ സ്‌പ്രേ അടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ബോഡി ലോഷനും ബോഡി പെര്‍ഫ്യൂമുകളും മറ്റു സുഗന്ധ പദാര്‍ഥങ്ങളുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മള്‍. മാത്രമല്ല, നല്ല മണം ലഭിക്കാന്‍ വിലകൂടിയ പെര്‍ഫ്യൂമകള്‍ മികച്ച ഓപ്ഷനായി സ്വീകരിക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ ബോഡി പെര്‍ഫ്യൂമുകളില്‍ ഉള്‍പ്പെടെ അടങ്ങിയിരിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 12 വയസുള്ള ആണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു. അസുഖം വരാനുള്ള കാരണമാണ് എല്ലാവരേയും ഞെട്ടിച്ചത്. കുട്ടി സ്ഥിരമായി ശരീരത്തിലെ ദുര്‍ഗന്ധം […]

