General

ആളൊഴിഞ്ഞ പറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Nano News

കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.

ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് തേങ്ങ എടുക്കുന്നതിനിടയില്‍ എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് 85കാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ അതത് സ്റ്റേഷന്‍ പരിധികളിലെ ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളിലും പൊലിസ് പരിശോധന നടത്തുന്നുണ്ട്.


Reporter
the authorReporter

Leave a Reply