കോഴിക്കോട്: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വിവിധയിങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ കൂൾബാറുകൾ ,ഭക്ഷണ സാധനങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയതും വൃത്തിഹീനമായ സാഹചര്യങ്ങളിലും നിർമ്മിച്ച ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.അഞ്ച് കടകൾക്ക് പിഴച്ചുമത്തി. പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കി സൂക്ഷിച്ചതിനും, നിരോധിത പ്ലാസ്റ്റിക് ഉൽപ്പെന്നങ്ങൾ ശേഖരിച്ചു വച്ചതിനും പുകയില നിരോധന നിയമത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് പിഴച്ചുമതിയത്. പരിശോധനയിൽ ഒളവണ്ണ ഹെൽത്ത് ഇൻസ്‌പെക്ടർ എം കെ അബ്ദുൽ സലാം, ജെ എച് ഐ മാരായ പി എസ് ജയൻ, എൻ ഗിരീഷ് കുമാർ, ടി ആലി,സജിനി ഇ കെ, ആഷിക എം കെ എന്നിവർ പങ്കെടുത്തു.