LatestPolitics

ഗവർണ്ണർക്കെതിരെയുള്ള നീക്കം ഭരണഘടന ലംഘനമെന്ന് എം മെഹബൂബ്


കോഴിക്കോട് : ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സർക്കാർ നടത്തുന്ന നീക്കം ഭരണ ഘടന ലംഘനമെന്ന് രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് . പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ കൽപ്പിത സർവ്വകലാശാലയുടെ ചാൻസലർ പദവിയും ഓർഡിനൻസിലുടെ മാറ്റിയത് വരെ നിലവിലുള്ള ഭരണ നിർവ്വഹണ സംവിധാനത്തെ തച്ച് തകർക്കുന്ന സമീപനമാണ് വ്യക്തമാക്കുന്നത്. സർവ്വകലാശാലകളിൽ സി പി എം നിർദ്ദേശപ്രകാരമുള്ള സാസ്ക്കാരിക – വിദ്യാഭ്യാസ പണ്ഡിതരെ നിയമിക്കാനാണ് നീക്കം, ഇതോടെ സർവ്വകലാശാലകൾ എ കെ ജി സെന്ററാകും. സ്വജന പക്ഷപാതത്തിനും അഴിമതിയ്ക്കും വഴിയൊരുക്കാനും കാരണമാകുമെന്നും എം മെഹബൂബ് കൂട്ടിച്ചേർത്തു. ഡിസംബർ 11 ന് എത്തുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി ഡോ. പശുപതി കുമാർ പാരസിനുളള സ്വീകരണം ഒരുക്കാനും കൂടുതൽ പേരെ അണിനിരത്താനും സംസ്ഥാന കമ്മിറ്റി ജില്ല ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് കാളക്കണ്ടി അരുൺ കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ചീഫ് സാജു ജോയ്സൺ , സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ ഖാൻ , ജനറൽ സെക്രട്ടറിമാരായ കെ സി അഭിലാഷ്, റീജ വിനോദ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply