കോഴിക്കോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിന് കൊടിയേറി. 7- 9 – 24 ശനിയാഴ്ച വി കുർബാനയ്ക്ക് ശേഷം വികാരി ഫാ. ബേസിൽ തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.
ഇന്ന് 8- 9 – 24 ഞായറാഴ്ച രാവിലെ 7.30 പ്രഭാത നമസ്കാരം
8:30 വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന ,വചന സന്ദേശം ,10:30 ആശീർവാദം നേർച്ച എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.