Monday, November 25, 2024
Local News

ഏഴ് മാസമായി സ്പെഷൽ സ്കൂൾ ജീവനക്കാർക്ക് വേതനമില്ല


മു​ക്കം: സം​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ഴ് മാ​സ​മാ​യി വേ​ത​നം ല​ഭി​ച്ചി​ല്ല. 2023 ഏ​പ്രി​ലി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച​ത് മു​ത​ൽ സം​സ്ഥാ​ന​ത്തെ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ വേ​ത​ന​മി​ല്ലാ​തെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​ധ്യ​യ​ന​വ​ർ​ഷം പ​കു​തി പി​ന്നി​ട്ടി​ട്ടും വേ​ത​നം ന​ൽ​കാ​ൻ നീ​ക്ക​മി​ല്ല. സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജാ​യി​രു​ന്നു അ​ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷ. ബ​ജ​റ്റി​ൽ ഇ​തി​നാ​യി 60 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​തു​വ​രെ ഈ ​തു​ക അ​ധ്യാ​പ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ര​ണ്ടു​ത​വ​ണ പ്ര​ത്യേ​ക പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​ണ്. പ​ക്ഷേ ഇ​തു​വ​രെ അ​പേ​ക്ഷ പോ​ലും സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സ​വി​ശേ​ഷ ശ്ര​ദ്ധ വേ​ണ്ട കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ തു​ച്ഛ​മാ​യ വേ​ത​നം പോ​ലും ന​ൽ​കാ​ത്ത ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​ന്റെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് സ്പെ​ഷ​ൽ സ്കൂ​ൾ എം​പ്ലോ​യി​സ് യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) കോ​ഴി​ക്കോ​ട് ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്പെ​ഷ​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലും വേ​ത​നം ല​ഭി​ക്കാ​ൻ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ​ത് ത​ന്നെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് പ​ക​രം പ്ര​തി​ഷേ​ധ ദി​ന​മാ​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ സ്ഥാ​പ​ന​ങ്ങ​ൾ എ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മാ​നേ​ജ്മെ​ന്റു​ക​ൾ. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്നാ​ൽ ഇ​ത്ര​യേ​റെ ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും. അ​തോ​ടൊ​പ്പം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും വ​ഴി​മു​ട്ടും.


Reporter
the authorReporter

Leave a Reply