Friday, December 27, 2024
Art & CultureLatest

‘ശ്രുതി അമൃത്’ പരിപാടിക്ക് സമാപനം; കലയുടെ മായിക ലോകം തീർത്ത് പുല്ലാങ്കുഴല്‍ കച്ചേരി


കോഴിക്കോട്:ഐഐഎമ്മിനെ മൂന്നുനാൾ സംഗീത സാന്ദ്രമാക്കിയ ‘ശ്രുതി അമൃത്’ കലാപരിപാടിക്ക് സമാപനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐഐഎമ്മില്‍ സംഘടിപ്പിച്ച ‘ശ്രുതി അമൃത്’ കലാപരിപാടിയിൽ കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

അവസാന ദിവസമായ ഇന്ന് പ്രശസ്ത പുല്ലാംങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി അരങ്ങേറി. പ്രശ്‌സ്ത തബല വിദ്വാന്‍ രാം കുമാര്‍ മിശ്രക്കൊപ്പമാണ് പുല്ലാങ്കുഴല്‍ കച്ചേരി നടന്നത്. സദസിനെ സംഗീതത്തിന്റെ വേറിട്ട തലത്തിൽ എത്തിച്ച പ്രകടനമായിരുന്നു ഇത്.

ആദ്യ ദിനമായ വെള്ളിയാഴ്ച പ്രമുഖ കലാകാരന്‍ സൂരജ് നമ്പ്യാരുടെ കൂടിയാട്ടവും വാര്‍സി സഹോദരന്മാരുടെ ഖവാലിയും അരങ്ങേറിയിരുന്നു.

ശനിയാഴ്ച പ്രമുഖ കര്‍ണാടിക് സംഗീതജഞ എസ്.സൗമ്യയുടെ കർണ്ണാടിക് കച്ചേരിയും ഉസ്താദ് ബഹാഉദ്ദീൻ ഡാഗറിന്റെ രുദ്രവീണ അവതരണവും ഉണ്ടായിരുന്നു. നിരവധി പേരാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്.


Reporter
the authorReporter

Leave a Reply