Friday, November 22, 2024
Local News

ശാസ്ത്രസാങ്കേതിക പഠനത്തിന് പ്രാഥമിക തലത്തിൽ തന്നെ മുൻഗണന നൽകണം


കുറ്റിപ്പുറം: പുതിയ യുഗത്തിൽ പ്രാഥമിക തലം തൊട്ട് തന്നെ വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക പഠനം അനിവാര്യമാണെന്നും അതിന് അവസരമൊരുക്കുന്ന രീതിയിൽ പഠന സമ്പ്രദായം പുനഃക്രമീകരിക്കണമെന്നും കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ പി.എച്ച്. സുബൈർ പറഞ്ഞു.

കുറ്റിപ്പുറം ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ ശാസ്ത്ര സാങ്കേതിക മേള ‘ടോർഖ് 24’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സുധീർ എ.പി. അധ്യക്ഷത വഹിച്ചു. അബ്ദുൽ ജബ്ബാർ അഹമദ് , സതീഷ് മലമൽകാവ്, സജനി കൃഷ്ണ , സുകേഷ് ഒ.പി. എന്നിവർ പ്രസംഗിച്ചു.
പരിസരത്തുള്ള സ്കൂൾ വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി.


Reporter
the authorReporter

Leave a Reply