Local News

നവീകരിച്ച കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ഹാൾ ജില്ലാ ജഡ്ജി ഉദ്ഘാടനം ചെയ്തു

Nano News

കോഴിക്കോട്:കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് യൂണിറ്റിലെ അംഗങ്ങൾ പ്രവൃത്തിയെടുത്ത് വന്നിരുന്ന നവീകരിച്ച ഹാൾ  കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി  വി.എസ് ബിന്ദുകുമാരി  ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് എ.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജിമാരായ എൻ ആർ കൃഷ്ണകുമാർ, കെ രാജേഷ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ. രഞ്ജിത്ത് .ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. പി. നിർമ്മൽ കുമാർ, സെക്രട്ടറി അഡ്വ വി.ശ്രീനാഥ്, അഡ്വ കെ.പി ഗംഗാധരൻ, ഗവൺമെൻ്റ് പ്ലീഡർ കെ. എൻ ജയകുമാർ ,അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി.രവീന്ദ്രൻ സംസ്ഥാന കമ്മിറ്റിയംഗം സി. ജയരാജൻ ജില്ലാ സെക്രട്ടറി എ. സുരാജ്
സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ജില്ലാ പ്രസിഡണ്ട് അജേഷ് എസ് പിള്ള,ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് ജില്ലാ സെക്രട്ടറി സിജോ ജോസഫ്
എന്നിവർ  സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ടി പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് ട്രഷറർ വി കരുണൻ നന്ദി രേഖപ്പെടുത്തി


Reporter
the authorReporter

Leave a Reply

error: Content is protected !!