ദുബൈ: കോൺഗ്രസ് പ്രസ്ഥാനം കെട്ടിപടുക്കുവാൻ വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു.
സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ അനുശോചിച്ച് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പലഘട്ടങ്ങളിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള നേതാവാണ് സതീശൻ പാച്ചേനി. പാർട്ടിക്കും നാടിനും വേണ്ടി അക്ഷരാർത്ഥത്തിൽ നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു പാച്ചേനിയെന്നും
എം.കെ രാഘവൻ അനുസ്മരിച്ചു.
ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വിജയ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ദുബൈ ഇൻകാസ് പ്രസിഡണ്ട് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി
ബി എ നാസർ, ഇഖ്ബാൽ ചെക്യാട്, യു.എസ് ജിജു, മൊയ്ദു കുറ്റ്യാടി,
ഫിറോസ് ബക്രി സംസാരിച്ചു.