കുറ്റ്യാടി: കഴിഞ്ഞ കാലയളവില്‍ പൊതുവിദ്യാലയങ്ങള്‍ ആര്‍ജിച്ചെടുത്ത പുരോഗതി പ്രതീക്ഷാനിര്‍ഭരമാണെന്ന് കവി എം. വീരാന്‍കുട്ടി പറഞ്ഞു. പൊതുജനങ്ങളാല്‍ അവഗണിക്കപ്പെട്ടൊരു കാലം പൊതുവിദ്യാലയങ്ങള്ക്കുണ്ടായിരു ന്നു. ഇപ്പോഴത് മാറി. ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന ഇടങ്ങളാണ് ഇന്ന് പൊതുവിദ്യാലയങ്ങള്‍. പുതുതലമുറയില്‍ നമുക്കിന്ന് ഏറെ പ്രതീക്ഷകളുണ്ട്. ഇരുളകറ്റി വെളിച്ചത്തിലേക്ക് മനുഷ്യനെ നയിക്കുന്നതില്‍ കുഞ്ഞുങ്ങള്‍ വഴികാട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി എംഐയുപി – ടാഗോർ സ്‌ക്കൂള്‍ വാര്‍ഷികം ‘ആര്‍ട്ട് ബീറ്റ്‌സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരാന്‍കുട്ടി. ഇതരസ്‌ക്കൂളുകള്‍ പഠനനേട്ടങ്ങള്‍ മാത്രം ആഘോഷിക്കുമ്പോള്‍ എംഐയുപിക്ക് പഠനേതരമേഖലയിലും നേട്ടങ്ങളേറെയുണ്ടെന്ന് വീരാന്‍കുട്ടി പറഞ്ഞു.

സ്‌ക്കൂള്‍ ബീറ്റ്‌സ് പത്രിക ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷമീനയ്ക്ക് നല്‍കി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ പ്രകാശനം ചെയ്തു. വിരമിക്കുന്ന ശാന്തകുമാരി ടീച്ചര്‍ക്ക് ഹെഡ്മാസ്റ്റര്‍ ഇ. അഷറഫ് ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് എന്‍.പി സക്കീര്‍ അധ്യക്ഷനായിരുന്നു. എല്‍എസ്എസ്, യുഎസ്എസ്, ടാലന്റ്, സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍, ഉപരിപഠനം തുടങ്ങിയ നേട്ടങ്ങളിലെത്തിയവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.സി അബ്ദുല്‍ മജീദ്, ടാഗോര്‍ പ്രിന്‍സിപ്പല്‍ മേഴ്‌സി ജോസ്, എംപിടിഎ പ്രസിഡന്റ് വി.പി വിനീഷ, സ്റ്റാഫ് സെക്രട്ടറി എം. ഷഫീഖ്, കെ.പി അബ്ദുല്‍ മജീദ്, ജമാൽ കുറ്റ്യാടി, വി.കെ റഫീഖ്, ദിനേശന്‍ വി.കെ, അന്‍വര്‍ കെ., വി.സി കുഞ്ഞബ്ദുല്ല, പി. പ്രമോദ് കുമാര്‍, കെ. സാദത്ത്, എന്‍.പി സൈഫുല്ല, വി. ബാബു, എന്‍.പി നസീറ, രാജീവന്‍, ഒ.കെ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.