GeneralLatest

കെ- റെയിൽ സ്ഥലമേറ്റെടുപ്പിനെതിരെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം


കൊല്ലം: കെ- റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം. റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോളൊഴിച്ചത്. കയ്യിൽ ലൈറ്ററുമായായിരുന്നു കുടുംബത്തിന്‍റെ പ്രതിഷേധം. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതേസമയം, കോഴിക്കോട് ഫറോക്കിലും കെ- റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ തടഞ്ഞു. പുറ്റെക്കാട് ഭാഗത്താണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. പൊലീസ് സംരക്ഷണത്തോടെ സർവ്വേ നടപടികൾ പുരോഗമിക്കവെയായിരുന്നു പ്രതിഷേധം.


Reporter
the authorReporter

Leave a Reply