ഫറോക്ക്: ബി.ജെ.പി നേതാക്കൾ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ജനമനസ്സുകളിൽ ഇടം നേടി ജനനേതാക്കന്മാരായി മാറണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി രാമനാട്ടുകര മണ്ഡലം കമ്മറ്റി ഭാരവാഹികൾ അധികാരമേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയായ മോദിസർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ജനകീയ പദ്ധതികൾ ജനങ്ങൾക്കിടയിലേക്ക് ഇറക്കി കൊണ്ടു വരാനുള്ള അമ്പാസിഡർമാരായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കോൺഗ്രസ് ബന്ധം ഒഴിവാക്കി ബി.ജെ.പിയിലേക്ക് കടന്നു വന്ന മുള്ളാശ്ശേരി മുരളീധരൻ ,ശ്രീജ, ശ്രീഥിൻ എന്നിവരെ ഷാൾ അണിയിച്ച് അദ്ദേഹം സ്വീകരിച്ചു.
മണ്ഡലം പ്രസിഡണ്ട് ചാന്ദിനി ഹരിദാസ് അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ എ.വി. ചന്ദ്രൻ ,എ -സിദ്ധാർത്ഥൻ, വി.മോഹനൻ മാസ്റ്റർ, പി.കെ പരമേശ്വരൻ , കൃഷ്ണൻ പുഴക്കൽ, രാജേഷ് പൊന്നാട്ടിൽ, മനോജ് മുള്ളമ്പലം, സിനി സന്ദീപ്, പ്രണവ് ഇടച്ചിറ, ലസി സുരേഷ്, പനക്കൽ ഗംഗാധരൻ , സതീഷ് , കെ. പാമ്പലത്ത് എന്നിവർ സംസാരിച്ചു.