മലപ്പുറം : രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലും പ്രവാസി സമൂഹ സംരക്ഷണ രംഗത്തും നിസ്വാർത്ഥ സേവനം അർപ്പിച്ച
ലോക കേരളസഭ അംഗം
പി.കെ.കബീർ സലാലയെ ആദരിച്ചു.
പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷനും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായി
മലപ്പുറം ചെമ്മാട് വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്ലോബൽ ഫ്രണ്ട്ഷിപ്പ് കൾച്ചറൽ സെൻറർ ചെയർമാൻ സിദ്ദീഖ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു.
എൻ. ആർ.ഐ. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് കബീർ സലാലക്കുള്ള ഉപഹാരം സമർപ്പിച്ചു.
പ്രവാസ ലോകത്ത് നിന്നും മടങ്ങിയെത്തിയവർക്കുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ കബീർ സലാല നൽകുന്ന സംഭാവന മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കബീർ സലാല മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ആരും മഴു എറിഞ്ഞോ അലാവുദ്ധീന്റെ അത്ഭുത വിളക്ക് ഊതിയോ ഉണ്ടാക്കിയതല്ല കേരളത്തിന്റെ ഈ വികസനം അതിനു പിന്നിൽ പ്രവാസികളുടെ കണ്ണീരും വിയർപ്പുമാണെന്ന് കബീർ സലാല പറഞ്ഞു.
കേരള സർക്കാർ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്ഷേമനിധി മറ്റ് സംസ്ഥാനങ്ങൾ മാതൃക ആക്കണമെന്നും കബീർ സലാല കൂട്ടിച്ചേർത്തു.
ചടങ്ങിൽ സത്താർ ആവിക്കര അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് തൃപ്രയാർ.വത്സൻ നെല്ലിക്കോട്.
കെ.എൻ.എ. അമീർ, നൗഷാദ് സിറ്റി പാർക്ക്. കെ.അബു, അഹമ്മദ് പള്ളിയാളി, ടി. നാരായണൻ കണ്ണൂർ, എം.ആർ. ഷാജു കൊല്ലം , അൻജു ചെമ്മാട് മുഹമ്മദ് കോയ
ചേലേബ്ര .മൊയ്തു കുഞ്ഞി എന്നിവർ
സംസാരിച്ചു.