കൊയിലാണ്ടി:വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിനെതിരെ സി എ ജി കൈക്കൊണ്ട നിലപാട് സ്വാഗതാർഹമെന്ന് ബി. ജെ പി ദേശീയ സമിതി അംഗം കെ പി ശ്രീശൻ. കൊയിലാണ്ടി മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു . നഷ്ടത്തിന്റെ കണക്ക് പറയുമ്പോഴും ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല,ഈ വർദ്ധനവിന്റെ ഭാരം നിരക്കു വർദ്ധന വഴി ഉപഭോക്താക്കളുടെ തലയിലാണ് വന്നു വീഴുന്നത് .സർക്കാർ അറിയാതെയാണ്
ബോർഡ് തീരുമാനം കൈക്കൊണ്ടത് എന്ന വാദം ശരിയാണെങ്കിൽ വകുപ്പ് മന്ത്രി രാജി വച്ച് പുറത്തു പോവണമെന്നും കെ.പി ശ്രീശൻ പറഞ്ഞു.
യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ് കൗൺസിൽ മെമ്പർ കൗൺസിൽ മെമ്പർ ബി.കെ പ്രേമൻ കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ.വി നിധിൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി കെ.കെ വൈശാഖ് മണ്ഡലം ട്രഷറർ മാധവൻ ഒ എന്നിവർ സംസാരിച്ചു.