Sabari mala News

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Nano News

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ പ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. ശബരിമല കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് കുഴഞ്ഞുവീണത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.


Reporter
the authorReporter

Leave a Reply