കോഴിക്കോട്:കൊച്ചി അമൃത ആശുപത്രിയും, മാതാ അമൃതാനന്ദമയി മഠവും, അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 18 ന് കോഴിക്കോട് വെള്ളിമാടുകുന്ന്, അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ നടക്കും.
രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ 18 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കു വേണ്ടിയാണ് ക്യാമ്പ് നടത്തുന്ന് .
ജന്മനാ ഹൃദയ സംബന്ധമായ രോഗം ഉള്ള അർഹരായ കുട്ടികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ നിന്നും സൗജന്യ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സർജറിക്കുവേണ്ടി കാത്തിരിക്കുന്നവർക്കും, സർജറി കഴിഞ്ഞവർക്കുമായിട്ടുള്ള എക്കോ ,ECG പോലുള്ള ടെസ്റ്റുകൾ തികച്ചും സൗജന്യം ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9744894949, 8921508515 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










