കോഴിക്കോട്: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ പി. അനിലിന്റെ ബാലസാഹിത്യ കൃതിയായ
മാളികവീട്ടിലെ തത്ത,
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ
പി.വി. ചന്ദ്രന് കൈമാറി എം.കെ. രാഘവന്‍ എം.പി പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ വേണു അമ്പലപ്പടി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് പുസ്തകം പരിചയപ്പെടുത്തി.
ലോക കേരളസഭ അംഗം കബീര്‍ സലാല, ചലച്ചിത്ര അക്കാദമി റീജിയനല്‍ കോ-ഓഡിനേറ്റര്‍ നവീന സുഭാഷ്, സാഹിത്യകാരി രജനി സുരേഷ്, ഗ്രന്ഥകര്‍ത്താവ് പി. അനില്‍ സംബന്ധിച്ചു.