കോഴിക്കോട്: കെ.കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹവും ബിജെപിയില്‍ ചേരുമായിരുന്നു. പത്മജയേക്കാള്‍ കോണ്‍ഗ്രസിന്റെ ചതിക്ക് വിധേയനായത് കരുണാകരനാണ്. അദ്ദേഹം വളര്‍ത്തിവലുതാക്കിയവര്‍ തന്നെ അവസാന നാളില്‍ കൈയ്യൊഴിഞ്ഞു. കരുണാകരന്റെ പാരമ്പര്യം പത്മജയ്ക്കും അവകാശപ്പെടാം.
കോണ്‍ഗ്രസിനകത്തെ ഹിന്ദുനേതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പത്മജ തുറന്നു പറഞ്ഞത്. മുസ്ലീംലീഗിനും സംഘടിത മുസ്ലീംസംഘടനകള്‍ക്കും മുന്നില്‍ ഓച്ഛാനിച്ച് സ്വന്തംവിശ്വാസ സംരക്ഷണം പോലും സാധ്യമാകാത്ത നേതാക്കളുടെ അനുഭവമാണ് പത്മജ പറഞ്ഞത്. കാസര്‍കോട് ലീഗിന്റെ തട്ടകത്തില്‍ കുറി തൊടാന്‍ കഴിയാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ബുദ്ധിമുട്ട് നാം കണ്ടതാണെന്നും എംടി പറഞ്ഞു.