Thursday, January 23, 2025
General

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ചു: 2 ജില്ലകളിൽ ലഭിക്കില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ആദ്യമായി വിദേശമദ്യ വില്‍പനയ്ക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് കണ്‍സ്യൂമർഫെഡ് ആണ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശ മദ്യ വില്‍പന ശാലകളിലും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സജ്ജമായി കഴിഞ്ഞു. വെബ്‌സൈറ്റിൽ കയറി ആവശ്യമായ മദ്യം പണമടച്ച്‌ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ വേണം രജിസ്റ്റർ ചെയ്യാൻ. രജിസ്റ്റർ ചെയ്യുമ്പോൾ ഒ.ടി.പി ലഭ്യമാകും. ഇതിന് ശേഷം പേര് നല്‍കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം.

ആദ്യ പ്രോസസ്സ് നടത്തിയശേഷം ആവശ്യമുള്ള വിദേശ മദ്യം തിരഞ്ഞെടുക്കാം. ബിയറും, വൈനുമടക്കം ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്. ബുക്കിങ് പൂർത്തിയായി എന്ന സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും. വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മദ്യശാലകളിലാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറായിട്ടുള്ളത്.


Reporter
the authorReporter

Leave a Reply