കോഴിക്കോട്:ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം എൻ.എച്ച്.എം എംപ്ലോയീസ് യൂനിയൻ (CITU) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൺവൻഷൻ ചേർന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.സി.ഷൈനു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ഹാളിൽ വച്ചു ചേർന്ന പരിപാടിയിൽ 500 ലധികം ജീവനക്കാർ പങ്കെടുത്തു. തുടർന്ന് സംസ്‌ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിൽ പ്രചാരണ ജാഥ നടത്തി. കെ.എസ്.ടി.എ ഹാൾ പരിസരത്ത് നിന്നാരംഭിച്ച പ്രചാരണ ജാഥ മാവൂർ റോഡ് വഴി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. കൺവെൻഷൻ യോഗത്തിൽ വച്ച് ആശ വർക്കേർസ് & ഫെസിലിറ്റേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.പി. പ്രേമയെ യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് യു.പി. ജോസഫ്, സംസ്‌ഥാന ട്രഷറർ ഷിജു.പി, സിഐടിയു സംസ്‌ഥാന സമിതി അംഗം സി.സി.രതീഷ് യൂണിയൻ ജില്ലാ സെക്രട്ടറി ജിജോ.പി ജില്ലാ ട്രഷറർ റാൻഡോൾഫ് വിൻസെന്റ് എന്നിവർ സംസാരിച്ചു..