Thursday, September 19, 2024
LatestPolitics

നവകേരള സദസ്സ് ബിജെപി ബഹിഷ്കരിക്കും


കോഴിക്കോട്:സർക്കാർ ചിലവിൽ മുഖ്യമന്ത്രിയും,മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പ്രചരണപരിപാടിയായ നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ ബഹിഷ്കരിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു.

ബിജെപി പ്രവർത്തകരും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഇതിനോടനുബന്ധിച്ചുളള പരിപാടികൾ ബഹിഷ്കരിക്കും.അഴിമതിയിലും ധൂർത്തിലും മുങ്ങി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട പിണറായി സർക്കാരിൻറെ മുഖം മിനുക്കാനുളള കബളിപ്പിക്കൽ പരിപാടിയാണെന്ന് തിരിച്ചറിഞ്ഞ് നവകേരള സദസ്സിൽ നിന്ന് ജനങ്ങളും വിട്ടുനിൽക്കണമെന്ന് സജീവൻ അഭ്യർത്ഥിച്ചു


Reporter
the authorReporter

Leave a Reply