തിരുവനന്തപുരം: എൻഡിഎ ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ സംബന്ധിച്ചു.
മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, ജെആർ പദ്മകുമാർ, രേണു സുരേഷ്, സംസ്ഥാന വക്താവ് പാലോട് സന്തോഷ്, ദേശീയ കൗൺസിൽ അംഗം ബാഹുലേയൻ, ജില്ലാ ജനറൽ സെക്രട്ടറി വി.ഗിരികുമാർ എന്നിവർ പങ്കെടുത്തു.