കോഴിക്കോട്: കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറാവുന്നതിൻ്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് എഴുത്തുകാർ പി.ആർ നാഥൻ. നരേന്ദ്രമോദിയുടെ വിജയം ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിക്ക് അനുകൂലചലനം കേരളത്തിലും ഉണ്ടാവുന്നു. ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് കേരളം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വികാരം വോട്ടാക്കി മാറ്റാൻ എൻഡിഎ ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മ മരിക്കുന്നതിന് തൊട്ടു മുൻപ് എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്തു വരാൻ ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നുവെന്ന് പി. ആർ നാഥൻ ഓർമ്മിച്ചു.
ഈ വാക്കുകൾ കുടുംബത്തെ
സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു.
എം ടി രമേശ് എഴുത്തുകാരൻ പി ആർ നാഥനെ സന്ദശിച്ചപ്പോഴാണ് അമ്മ പറഞ്ഞ ഓർമ്മകൾ പങ്കുവച്ചത്. തുടർന്ന് ചലച്ചിത്ര താരങ്ങളായ നിത്യ ദാസ്, കെ കെ ഭാസി എന്നിവരെ കണ്ടു. കല്യാൺ ഹൈപ്പർ മാളിൽ ജീവനക്കാരോടും കസ്റ്റമേഴ്സിനോടും വോട്ടഭ്യർച്ചു.
കോഴിക്കോട്ടെ വിവിധ മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സന്നദ്ധ സംഘടനയായ കാലിക്കറ്റ് ബിസിനസ് ക്ലബ് ഒരുക്കിയ ഇഫ്താർ പാർട്ടിയിലും സംബന്ധിച്ചു. ജില്ലാ അധ്യക്ഷൻ വി കെ സജീവൻ, അഡ്വ. കെ വി.സുധീർ, വാസുദേവൻ നമ്പൂതിരി, പി. ഉണ്ണികൃഷ്ണൻ എന്നിവർ കൂടെയുണ്ടായിരുന്നു.