Saturday, June 15, 2024
HealthLatest

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് ദേശീയ സുരക്ഷാ കൗണ്‍സിൽ അവാർഡ്


കോഴിക്കോട്: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ – കേരള ചാപ്റ്റർ 52 ആം ദേശീയ സുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി നൽകിയ ‘കേരളത്തിലെ ആശുപത്രികള്‍ക്കുള്ള സുരക്ഷാ അവാര്‍ഡ്’ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കരസ്ഥമാക്കി. 2017 ൽ ആരംഭിച്ച ഈ അവാർഡ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനു ലഭിക്കുന്നത് ഇത് അഞ്ചാം തവണയാണ്.

2023 മാര്‍ച്ച് 4 ന് എറണാകുളത്തെ ബിപിസിഎൽ സുരക്ഷാ പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ , ദേശീയ സുരക്ഷാ കൗൺസിൽ കേരള ചാപ്റ്റർ ചെയര്‍മാന്‍ ശ്രീ പി. പ്രമോദിൽ നിന്നും ബിഎംഎച്ച് ഹൌസ് കീപ്പിംഗ് മാനേജർ വിശ്വനാഥൻ തെക്കിനേത്ത് , സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍ സുകുമാരന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനായി അവാർഡ് സ്വികരിച്ചു.

ദേശീയ തലത്തില്‍ വിവിധ മേഖലകളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയിൽ പൗരന്മാരുടെ സന്നദ്ധ ഇടപെടൽ സ്ഥായിയായി നിലനിർത്തുന്നതിനായി 1966 മാര്‍ച്ച് 4ന് ആണ് കേന്ദ തൊഴില്‍മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിച്ചത്.

 


Reporter
the authorReporter

Leave a Reply