കോഴിക്കോട്: യുണിവേഴ്സൽ റിക്കോർഡ് ഫോറം ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും മാധ്യമ അവാർഡും ജേതാക്കൾ ഏറ്റുവാങ്ങി. കൊൽക്കത്തയിൽ
ഈസ്റ്റേൺ മെട്രൊപൊളിറ്റൻ ക്ലബിൽ നടന്ന വേൾഡ് ഐ ടി ടാലന്റ്
ഷോ യിൽ
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫറോക്ക് കരുവൻതുരത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബഷീറും മാധ്യമ പുരസ്ക്കാരം ജീവൻ ടി വി റീജിയണൽ ചീഫ് അജീഷ് അത്തോളിയും
യു ആർ എഫ് –
സി ഇ ഒ സുവോദീപ് ചാറ്റർജിയിൽ നിന്നും ഏറ്റുവാങ്ങി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത കഴിവുള്ളവരിൽ
യുണിവേഴ്സൽ റിക്കോർഡ് ഫോറം അംഗീകാരം നേടിയവരാണ്
ഈസ്റ്റേൺ മെട്രോപൊളിറ്റൻ ക്ലബ് വേദിയിൽ സംഗമിച്ചത്.
സംഗമം സ്വാമി പരാമാദ്മ മഹാരാജ് ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്ര മന്ത്രിയും
എം എൽ എ യുമായ
മദൻ മിത്ര മുഖ്യാതിഥിയായി.
തുടർന്ന് എൻ കെ ലത്തിഫ് , സലിം പടവണ്ണ, അനൂപ് ഉപാസന ഉൾപ്പെടെ മലയാളികളടക്കം 30 ഓളം റിക്കോർഡ് നേടിയവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
യു ആർ എഫ് ചീഫ് എഡിറ്റർ സുനിൽ ജോസഫ് , സാമൂഹിക പ്രവർത്തകൻ
കോഹിനൂർ മജുംദർ തുടങ്ങിയവർ സന്നിഹിതരായി. യൂണിവേഴ്സൽ റിക്കോർഡ് നേടിയവരുടെ പ്രകടനം കാണികൾക്ക് വ്യത്യസ്ഥ അനുഭവമായി.