Latest

മഹല്ല് കായികോത്സവം; ചിറക്കര ചാംപ്യന്‍മാര്‍


കുറ്റ്യാടി: കുറ്റ്യാടി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ യുവജനകൂട്ടായ്മയായ യൂത്ത് ഫെയ്‌സ് കായികോത്സവം -23 സംഘടിപ്പിച്ചു. എംഐയുപി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. നാടിന്റെ പൂമരമാണ് യൂത്ത് ഫെയ്മസ് കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു. അട്ടിയേറ്, ഡോഡ്ജ് ബോള്‍, ടണല്‍ ബോള്‍, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ചിറക്കര ടീം ഒന്നാം സ്ഥാനവും കടേക്കച്ചാല്‍ ടീം രണ്ടാം സ്ഥാനവും നേടി.

യൂത്ത് വിങ് കണ്‍വീനര്‍ ഷിബി കുന്നുമ്മല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എം. ഷഫീഖ്, നബീല്‍ കണ്ടിയില്‍ എന്നിവര്‍ മത്സരങ്ങല്‍ നിയന്ത്രിച്ചു. കുറ്റ്യാടി മഹല്ല് പ്രസിഡന്റ് സി.എം നൗഫല്‍, സെക്രട്ടറി കമ്പനി സുബൈര്‍, സിജി ട്രെയ്‌നര്‍ സമീര്‍ വേളം, മൈക്രൊ ചെയര്‍മാന്‍ സി. സുബൈര്‍, യൂത്ത് വിങ കോഡിനേറ്റര്‍ കെ.പി മുനീര്‍, ബഷീര്‍ ബര്‍ക്ക, മുറിച്ചാണ്ടി മൊയ്തു, കിണറ്റുംകണ്ടി അമ്മത്, പി. അബ്ദുല്‍ ഹമീദ്, പി.എം ഫൈസല്‍, ഒ.കെ ഫൈറൂസ്, എന്‍.പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply