Sunday, January 19, 2025
General

നവജാത ശിശുവിന്റെ കൊല: ഫ്‌ളാറ്റിലെ ശുചിമുറിയില്‍ രക്തക്കറ


കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടക്കമുള്ള താമസക്കാരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ഫ്‌ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയില്‍നിന്നും പൊലിസ് രക്തക്കറ കണ്ടെത്തിയിരുന്നു.

ജനിച്ച് മണിക്കൂറുകള്‍ക്കകമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഇന്ന് രാവിലെ 8.30 ഓടെയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു.

പൊലിസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫഌറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. കുഞ്ഞിനെ മരിച്ച ശേഷം എറിഞ്ഞതാണോ, അതോ എറിഞ്ഞുകൊന്നതാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply