Thursday, December 26, 2024
Latest

ശ്രീ മാതാ അംബികാ ചൈതന്യമയി അമ്മ കോഴിക്കോട് എത്തുന്നു


കോഴിക്കോട് : ഗൂഡല്ലൂർ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി ശ്രീ മാതാ അംബിക ചൈതന്യമയി അമ്മ കോഴിക്കോട് എത്തുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സനാതന പരിപാലന സംഘത്തിന്റെയും ഭാരതീയ തിയ്യ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം 16 ന് ശ്രീ കണ്ഠശ്വര ക്ഷേത്രത്തിന് സമീപം ചൈതന്യ ഹാളിൽ രാവിലെ 10 മണിക്ക് സ്വീകരണം നൽകും. ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും പൂർണ്ണ കുംഭം നൽകി സംഘാടക സമിതി ചെയർമാൻ രാമസിംഹനും (സംവിധായകൻ -അലി അക്ബർ) ഭക്തരും ചേർന്ന് സ്വീകരിക്കും. ജില്ലയിലെ ശ്രീ കണ്ടേശ്വ ക്ഷേത്രം. , തളി ക്ഷേത്രം , ബേപ്പൂർ മഹാദേവ ക്ഷേത്രം , ബേപ്പൂർ ഭ്രദ്രകാളി ക്ഷേത്രം , നടുവട്ടം പാറപ്പുറം ക്ഷേത്രം , കണ്ണഞ്ചേരി മഹാഗണിപതി ക്ഷേത്രം , മീഞ്ചന്ത തിരുവച്ചിറ ക്ഷേത്രം , തൊടിയിൽ ഭഗവതി ക്ഷേത്രം ഉൾപെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും വിവിധ മത സമുദായ സംഘടനകളും പങ്കെടുക്കും.

ചടങ്ങ് മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിഗ് എഡിറ്റർ- പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ശ്രേഷ്ഠാചാര്യ സഭ ആചാര്യൻ എം ടി . വിശ്വനാഥൻ , ഭാരതീയ വിദ്യാഭവൻ മുൻ ചെയർമാൻ – ബാലകൃഷ്ണൻ ഏറാടി, ഹിന്ദു പാർലിമെന്ററി സംസ്ഥാന ജനറൽ സെക്രട്ടറി – സി പി സുഗതൻ , ഡോ. പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ – റിഷി പൽപ്പു തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ശ്രീ മാതാ അംബിക ചൈതന്യമയി അമ്മയുടെ പ്രഭാഷണം നടക്കും.

ഡിസംബർ 8 ന് കോഴിക്കോട് വെച്ച് ശ്രീ മാതാ അംബിക ചൈതന്യമയി അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ചിന്താമണി ഗണേശ യാഗത്തിന് മുന്നോടിയായാണ് സന്ദർശനം. ചരിത്രത്തിലാദ്യമായി ഓരോ കുടുംബത്തിന്റെയും ഐശ്വര്യത്തിനായി ഓരോ ഭക്തനും സ്വയം സമർപ്പിത 1001 യാഗമാണ് ചിന്താമണി ഗണേശ യാഗം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. യാഗത്തിന്റെ വിപുലമായ സംഘാടക സമിതി അമ്മയുടെ സാന്നിദ്ധ്യത്തിൽ ചേരും.

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ സുരേഷ് നിലമ്പൂർ , സി. പി പ്രേമരാജ്, പി . റിലേഷ് ബാബു, പൃഥിരാജ് നാറാത്ത് , സുനിൽ പയ്യേരി, ഷൈജു പിണ്ണാണത്ത് എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply