Saturday, November 23, 2024
LatestPolitics

കൃഷി മന്ത്രാലയം പിരിച്ച് വിടണം: അഡ്വ. വി.കെ.സജീവൻ.


കോഴിക്കോട്:കേരളത്തിലെ
കർഷകരുടെ നട്ടെല്ലൊടിക്കുന്ന കർഷക ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന കൃഷി വകുപ്പ് മന്ത്രാലയം പിരിച്ച് വിടണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് വി.കെ.സജീവൻ ആവശ്യപ്പെട്ടു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന് കൊട്ടിഘോഷിച്ച് ഖജനാവിലെ പണം മുടക്കി എന്നല്ലാതെ ഒരു നടപടിയും കൃഷി വകുപ്പ് സ്വീകരിച്ചില്ല ധൂർത്തിന്റെ പര്യായമായി കൃഷി വകുപ്പ് മാറിയിരിക്കുന്നു . കേരളത്തിലെ ജനങ്ങൾ ജീവിത ശൈലി രോഗത്തിന് അടിമപ്പെട്ടിരിക്കുന്നത് അന്യ സംസ്ഥനത്ത് നിന്ന് വരുന്ന വിഷം കലർന്ന പച്ചക്കറി കഴിക്കുന്നതിനാലാണ്.ഇതിന് പ്രധാന ഉത്തരവാദി കൃഷി വകുപ്പാണ്. മാത്രവുമല്ല വൻ വില കൊടുത്ത് കേരളത്തിലെ ജനങ്ങൾ പച്ചക്കറി വാങ്ങേണ്ട ഗതിക്കേടിലാണ് കേരളത്തിലെ ജനങ്ങൾ. പച്ചക്കറിക്ക് വേഴാമ്പലിനെ പോലെ അന്യ സംസ്ഥാനത്തെ കാത്തിരിക്കുകയാണ് കൃഷി വകുപ്പ്.കർഷകർക്കായി സംസ്ഥാനത്ത് ചിലവഴിക്കുന്ന 90% ഫണ്ടും കേന്ദ്ര സർക്കാർ നൽകുന്നതാണ്. കർഷകരെ സഹായിക്കാൻകിസാൻ സമ്മാൻനിധി , ഫസൽ ഭീമ യോജന, കിസാൻ ക്രിഡിറ്റ് കാർഡ് എന്നീ പദ്ധതികളിലൂടെ കർഷകർക്ക് ആശ്വാസ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് കർഷക മോർച്ച ജില്ലാ നേതൃയോഗം മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കർഷക മോർച്ച ജില്ല പ്രസിഡന്റ് പി.പി മുരളി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സിക്രട്ടറി വാസുദേവൻ നമ്പുതിരി അഡ്വ.രവി രാജ്, ബബിഷ്.കെ, ഗിരീഷ് കുമ്മാരാട്ടി, മോഹനൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു.

പ്രമേയം
കെ എസ്സ് ഇ ബി കോതമംഗലത്ത് കണ്ടപ്പാറയിൽ 9 മാസം പ്രായമായ കുലച്ച നാനൂറോളം വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ തോമസ്സിന് തക്കതായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു


Reporter
the authorReporter

Leave a Reply