General

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Nano News

കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി. രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറൽ പൊലിസ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.

ഇന്ന് പുലർച്ച 2 മണിയോടെയാണ് ഇവർ ട്രെയിനിൽ ആലുവയിൽ എത്തിയത്. ആലുവയിൽ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. ഇതിന് മുൻമ്പും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്ന് പൊലിസ് സംശയിക്കുന്നു. ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട.


Reporter
the authorReporter

Leave a Reply