CinemaLatest

ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തി.


ചെന്നൈ:ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്‌. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്


Reporter
the authorReporter

Leave a Reply