LatestPolice News

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

Nano News

 

സംസ്ഥാന പൊലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം. 161 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവാണ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണ മാറ്റത്തിൻ്റെ ഭാഗമായാണ് അഴിച്ചു പണി. തിരുവനന്തപുരത്തെ 10 ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഓഫീസർ പ്രദീപ് കെ ഫോർട്ട് എസിപിയാകും, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി.ടി.കെ അഷറഫ് സൗത്ത് മെഡിക്കൽ കോളജ്, പി എം മനോജ് നാദാപുരം ഡിവൈഎസ്പി. അഴിച്ചുപണി വൈകുന്നതിൽ കോൺഗ്രസിലെ അതൃപ്തിക്ക് പിന്നാലെയാണ് നടപടി.


Reporter
the authorReporter

Leave a Reply

error: Content is protected !!