Friday, December 27, 2024
General

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു


കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളടക്കം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. വീടുകളില്‍ നിന്ന് ആളുകളെയും ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയും പൊലിസും ചേര്‍ന്ന് മണിക്കൂറുകളോളം ചെലവഴിച്ചാണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ തന്നെ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ വച്ചിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേവ രക്ഷപ്പെടുത്തുകയും ചെയ്തു.


Reporter
the authorReporter

Leave a Reply