LatestLocal News

തദ്ദേശ സ്വയംഭരണ ദിനം ആഘോഷിച്ചു


കൊയിലാണ്ടി:പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി നടത്തി. കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ പരിപാടി ഉദ്ഘാടനം ചെയ്തു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നതിന്റെ ഉദ്ഘാടന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡി പി സി അംഗം എ.സുധാകരന്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വി. പി ഇബ്രാഹിംകുട്ടി, ഡി.പി.സി മെമ്പര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ടി മനോജ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply