കോഴിക്കോട് : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2026 ഏപ്രില്‍ 17 മുതല്‍ 26വരെ കോഴിക്കോട് കക്കോടിയിലെ വേദമഹാമന്ദിരത്തില്‍ നടക്കുന്ന അതിരാത്രത്തിന്റെ ബ്രോഷര്‍ പ്രകാശനം മാര്‍ച്ച് 18ന് ബുധനാഴ്ച) കാലത്ത് 11 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് എതിര്‍വശമുള്ള വേദക്ഷേത്രത്തില്‍വെച്ച് നടക്കും. പാരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ലോക മംഗളത്തിനുമായി എന്ന സന്ദേശമുയര്‍ത്തിക്കൊണ്ടാണ് പത്തുദിനം നീണ്ടുനില്‍ക്കുന്ന അതിരാത്രം നടക്കുക.

ശ്രീ മാതാഅമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, പാരമ്പര്യ ശ്രൗത പണ്ഡിതന്‍ ഡോ. നാറാസ് രവീന്ദ്രന്‍ നമ്പൂതിരിപ്പാടിന് നല്‍കികൊണ്ട് ബ്രോഷര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും. പ്രശസ്ത വേദപണ്ഡിതനും ഗ്രന്ഥരചയിതാവുമായ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ് ചടങ്ങില്‍ അനുഗ്രഹ ഭാഷണം നടത്തും.










