Thursday, September 19, 2024
CinemaLatest

ഇന്റർനാഷണൽ മലയാളി സമാജം ദൃശ്യ രത്ന പുരസ്‌കാരം സംവിധായകൻ വിനോദ് മണാശേരിക്ക്


കോഴിക്കോട്:ഇന്റർനാഷണൽ മലയാളി സമാജം ദൃശ്യ രത്ന പുരസ്‌കാരം സംവിധായകൻ വിനോദ് മണാശേരിക്ക്.10001രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെട്ട പുരസ്‌കാരം ഈ മാസം 9ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
കോവിഡ് പ്രമേയമാക്കി കുടുംബ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ബ്രേക്ക് ദ ചെയിൻ എന്ന ചിത്രമാണ് വിനോദിനെ അവാർഡിന് അർഹനാക്കിയത്.

142000രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.
ജയരാജ്‌ കോഴിക്കോട്. ഇല്ലിക്കെട്ട് നമ്പൂതിരി. വിനോദ്. അഞ്ചന ഷിബു. ദേവിക സജീഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്.2018ൽ പുറത്തിറങ്ങിയ ഒന്നാം സാക്ഷി ആണ് വിനോദിന്റെ ആദ്യ സിനിമ. സിനിമക്ക് പുറമേ ഗാന രചയിതാവ് എന്ന നിലയിലും അറിയപ്പെടുന്നു.30ഓളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിയാണ് വിനോദ്.


Reporter
the authorReporter

Leave a Reply