കോഴിക്കോട്:ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്പെയ്റെ എന്ന പേരിൽ ജില്ലയിലെ ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിക്കുന്ന പരിപാടികളുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദന് നൽകി പ്രകാശിപ്പിച്ചു.
ജൂലൈ 15, 16 തീയതികളിൽ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിലാണ് പരിപാടി. രണ്ടുദിവസങ്ങളിലായി നടക്കുന്ന സെഷനുകളിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കും. വിദ്യാഭ്യാസ പ്രദർശനവും ഇതോടൊപ്പം നടക്കും. പ്രകാശന ചടങ്ങിൽസ്ഥിരം സമിതി ചെയർമാൻമാരായ എൻ എം വിമല, വി പി ജമീല, പി സുരേന്ദ്രൻ, മുക്കം മുഹമ്മദ്, കെ വി റീന, അംഗങ്ങളായ സുരേഷ് കുടത്താൻ കണ്ടി, പി ഗവാസ്, വി പി ദുൽഖിഫിൽഎന്നിവർ പങ്കെടുത്തു.