Saturday, January 25, 2025
Latest

ജവാൻ ലാൻസ് നായിക് ദിപുരാജ് മെമ്മോറിയൽ റിസപ്ഷൻ സെന്റർ ഗവർണർ ഉദ്ഘാടനം ചെയ്തു


സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാൻ ലാൻസ് നായിക് ദിപുരാജിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച മെമ്മോറിയൽ റിസപ്ഷൻ സെന്ററിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍(ടി.എ) മദ്രാസ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ വെസ്റ്റ്ഹില്ലിലെ മദ്രാസ് റെജിമെന്റിൽ നടന്ന ചടങ്ങിൽ ജവാൻ ലാൻസ് നായിക് ദിപുരാജിന്റെ മാതാപിതാക്കളെയും ഭാര്യയെയും ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സൈനിക സേവനത്തിനിടെ ജീവൻ ബലിയർപ്പിച്ച ജവാൻമാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക സേനയ്ക്കുള്ള ബഹുമതിപത്രം ഗവർണറിൽ നിന്നും കമാൻഡിങ് ഓഫീസർ ഡി നവീൻ ബെൽജിറ്റ്, സുബേദാർ മധു സുധാകർ റാവു എന്നിവർ ഏറ്റുവാങ്ങി.
കമാൻഡിങ് ഓഫീസർമാർ, ജവാന്മാർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply