Saturday, November 23, 2024
Art & CultureCinemaLatest

മികച്ച സംവിധായകനുള്ള ഇൻറർനാഷണൽ അവാർഡ് എ. കെ സത്താറിന് 


കൊൽക്കത്ത:ഇന്ത്യയിലെ പ്രശസ്ത സംവിധായകരായ സത്യജിത്ത് റേ, ഋത്തിക്ക്‌ ഘട്ടക് മൃണാൾസൺ
എന്നിവരുടെ പേരിൽ കൽക്കട്ടയിൽ നടത്തിവരുന്ന എസ് ആർ എം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 2023ലെ ഇൻറർനാഷണൽ മത്സരത്തിൽ  മികച്ച സംവിധായകനുള്ള അംഗീകാരം ടേക്ക് ഇറ്റ് ഈസി എന്ന സിനിമയിലൂടെ എ കെ സത്താർ സ്വന്തമാക്കി.

കോഴിക്കോട് എലത്തൂർ സ്വദേശിയായ എ കെ സത്താർ 30 വർഷത്തോളമായി ചലചിത്രരംഗത്ത്പ്രവർത്തിക്കുന്നു.

2002ൽ റിലീസ് ചെയ്ത അനുരാഗം എന്ന സിനിമയുടെ കഥയും സംവിധാനവും നിർവ്വഹിച്ചു കൊണ്ടാണ് സ്വാതന്ത്ര സംവിധായാകനാവുന്നത്

എൻ.എൽ. പി അഥവാ ന്യൂറോ ലിംഗിസ്റ്റിക്  പ്രോഗ്രാം എന്ന മനശാസ്ത്ര ശാഖയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി നിർമ്മിച്ച  ഇന്ത്യയിലെ ആദ്യത്തെ സിനിമയാണ് ടേക്ക് ഇറ്റ് ഈസി
Dr ബാലകൃഷ്ണൻ നമ്പ്യാർ അടക്കമുള്ള നിരവധി പ്രമുഖ മനഃശാസ്ത്രഞ്ജർ സിനിമയെ പ്രശംസിച്ചിരുന്നു

ഉജ്ജയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിർമ്മിച്ചത്.
രാജേഷ് ബാബു ശൂരനാടിന്റെതാണ് കഥയും,തിരക്കഥയും,ആനന്ദ് സൂര്യ എന്ന പുതുമുഖ നടനാണ് റാമോഹൻ എന്ന പ്രധാന കഥാപാത്രത്തെ അന്വർത്ഥമാക്കിയത്
തിയേറ്ററിലും, യൂ ട്യൂബിലും, മികച്ച പ്രതികരണവും പ്രേക്ഷകപ്രശംസയും
ടേക്ക് ഇറ്റ് ഈസി ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു
റിലീസിങ്ങിന് തയാറെടുക്കുന്ന സ്പാർക് മീഡിയയുടെ ദി ബ്ലാക്ക് മൂൺ ആണ് എ കെ സത്താറിന്റെ പുതിയ സിനിമ.
വിജയരാജൻ കഴുങ്ങാൻഞ്ചേരിയുടെ തിരക്കഥയിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം ജനകീയൻ എന്ന പേരിൽ സിനിമയാക്കാനുള്ള അണിയറപ്രവർത്തനത്തിലാണ് എ കെ സത്താർ


Reporter
the authorReporter

Leave a Reply