Generalsports

ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

Nano News

ദില്ലി: ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്‍റ് നേടിയാണ് താരം കിരീടമണിഞഅഞത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി കൊനേരു ഹംപിയിലൂടെ എത്തുകയാണ്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യൻ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.


Reporter
the authorReporter

Leave a Reply