Local News

അശ്വതിക്കും കുഞ്ഞിനും നീതി ലഭിക്കും വരെ അനിശ്ചിതകാല സമരം

Nano News

കോഴിക്കോട് : അശ്വതിക്കും കുഞ്ഞിനും നീതി ലഭിക്കും വരെ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ച് ആക്ഷൻ കമ്മിറ്റി. അശ്വതിയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണക്കാരായ മലബാർ മെഡിക്കൽ കോളേജ് (എംഎംസി, മൊടക്കല്ലൂർ ) ഹോസ്‌പിറ്റൽ മാനേജ്മെൻ്റിനെതിരെയും, ചികിത്സിച്ച ഡോക്ടർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുക. സ്വാധീനം ഉപയോഗിച്ച് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ആട്ടിമറിക്കുന്ന എംഎംസി മാനേജ്മെൻ്റിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. തുടങ്ങിയ കാര്യങ്ങളാണ് ആക്ഷൻ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. എം.എം.സി ഹോസ്പ്‌പിറ്റലിന് മുന്നിലാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply